ഹൈദരാബാദ്: രണ്ടുമാസം മുൻപ് പാർട്ടിയിൽ നിന്ന് രാജി വച്ച മംഗളഗിരി എം.എൽ.എ വൈ.എസ്.ആർ കോൺഗ്രസിൽ തിരിച്ചെത്തി. ഇന്നലെയാണ് അള്ളാ രാമകൃഷ്ണ റെഡ്ഡി തിരികെയെത്തിയത്. കഴിഞ്ഞ ദിവസം ആന്ധ്രയിലെ പാർട്ടി ഓഫീസിൽ മുഖ്യമന്ത്രിയും വൈ.എസ്.ആർ അദ്ധ്യക്ഷനുമായ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അയോദ്ധ്യ റാമി റെഡ്ഡി എം.പിയും ഒപ്പമുണ്ടായിരുന്നു. അള്ളാ രാമകൃഷ്ണ റെഡ്ഡി പാർട്ടിയിൽ തിരിച്ചെത്തിയതായി പാർട്ടി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് അള്ളാ രാമകൃഷ്ണ രാജി വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |