SignIn
Kerala Kaumudi Online
Saturday, 27 July 2024 8.26 AM IST

സോണിയയും നദ്ദയും എതിരില്ലാതെ രാജ്യസഭയിൽ

rajyasabha

ന്യൂഡൽഹി: രാജസ്ഥാനിൽ നിന്ന് മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഗുജറാത്തിൽ നിന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയും എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥികളായ വജ്രവ്യാപാരി ഗോവിന്ദ്ഭായ് ധോലാകിയ, ജസ്വന്ത്‌സിൻഹ് പർമർ, മായങ്ക് നായക് എന്നിവരും രാജസ്ഥാനിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥികളായ ചുന്നിലാൽ ഗദാസിയ, മദൻ റാത്തോഡ് എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

27നു നടക്കുന്ന തിരഞ്ഞെടുപ്പിനു നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ.

ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽ നിന്നുള്ള ലോക്‌സഭാംഗമായ സോണിയ ആരോഗ്യ കാരണങ്ങളാൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. തുടർന്നാണ് കാലാവധി പൂർത്തിയാക്കിയ മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ സീറ്റിലേക്ക് പത്രിക നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAJYASABHA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.