ജയ്പൂർ: കേരള പൊലീസിന് നേരെ രാജസ്ഥാനിലെ അജ്‌മേറിൽ വെടിവയ്പ്. സ്വർണം മോഷ്ടിച്ചവരെ പിടിക്കാനായി കൊച്ചിയിൽ നിന്നെത്തിയ പൊലീസുകാർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞ ഉത്തരാഖണ്ഡുസ്വദേശികളായ ഷെഹ്സാദ്, സാജിദ് എന്നിവരെ അന്വേഷിച്ചാണ് പൊലീസ് അജ്‌മേറിലെത്തിയത്. അജ്‌മേറിലെ ദർഗ പൊലീസ് സ്റ്റേഷൻ പരിധിയിൽവച്ച് മോഷ്ടാക്കളെ കണ്ടു.
പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അക്രമികൾ പൊലീസിന് നേരെ മൂന്ന് റൗണ്ടാണ് വെടിയുതിർത്തത്. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രതികളെ കീഴടക്കാനായത്. ഇവരിൽ നിന്ന് രണ്ട് കള്ളത്തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഇവർക്കെതിരെ കേരളത്തിലടക്കം നിരവധി കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |