മൗറീഷ്യസിൽ 28-ാം പിറന്നാൾ ആഘോഷിച്ച് അനുപമ പരമേശ്വരൻ. ഇന്ന് 28 വയസ് തികഞ്ഞു. എന്റെ ജീവിതം ഞങ്ങളുടെ ജീവിതം ആക്കിയതിന് നന്ദി. ഇന്ന് ഞാൻ എന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ, ഒരു അഭിനേതാവ് എന്ന നിലയിൽ എന്റെ സ്വപ്നം ജീവിച്ചതിന്റെ ഒരു പതിറ്റാണ്ടുകൂടി ആഘോഷിക്കുകയാണ്. 18 വയസു മുതൽ എന്റെ അവിശ്വസനീയമായ യാത്രയുടെ ഉയർച്ച താഴ്ചകളിലൂടെ എന്നെ ആശ്വസിപ്പിച്ചുകൊണ്ട്, ഒാരോ ഘട്ടത്തിലും നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ടു നയിക്കുന്ന ഇന്ധനം. എന്റെ ചിറകുകൾക്ക് താഴെ കാറ്റായതിന് നന്ദി. ഐ ലവ് യു. ചിത്രങ്ങൾക്ക് ഒപ്പം അനുപമ കുറിച്ചു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. തെലുങ്ക് ചലച്ചിത്ര ലോകത്ത് തിരിക്കേറിയ നായികയായി മാറിയ അനുപമ അവിടെ ഏറെ ആരാധകരെയും സ്വന്തമാക്കി. കുറുപ്പ് ആണ് മലയാളത്തിൽ അനുപമയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |