SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.03 PM IST

എസ്തോണിയയെ വീഴ്ത്തി ഇന്ത്യൻ വനിതകൾ

football

അലാന്യ : തുർക്കിഷ് വിമൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ റൗണ്ട് റോബിൻ ലീഗിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം നേടി ഇന്ത്യൻ ടീം. എസ്തോണിയയെ മൂന്നിനെതിരെ നാലുഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ കീഴടക്കിയത്. ഇരട്ട ഗോളുകൾ നേടിയ മനീഷ കല്യാണും ഓരോ ഗോളടിച്ച ഇന്ദുമതി കതിരേശനും പ്യാരി സാഷയുമാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. ഒരു ഘട്ടത്തിൽ 4-1ന് മുന്നിൽ നിന്ന ഇന്ത്യയ്ക്കെതിരെ അവസാന രണ്ടുമിനിട്ടിനിടെ രണ്ടു ഗോളുകൾ നേടി എസ്തോണിയ വീര്യം കാട്ടിയെങ്കിലും വിജയം വിട്ടുകൊടുക്കാൻ ഇന്ത്യൻ പെൺപട ഒരുക്കമായിരുന്നില്ല.

17-ാം മിനിട്ടിൽ ഇന്ത്യയുടെ ഗോളടി തുടങ്ങിവച്ചതും 81-ാം മിനിട്ടിൽ അവസാനിപ്പിച്ചതും മനീഷയാണ്.32-ാം മിനിട്ടിൽ ലിസേറ്റ് താമിക്കിലൂടെ എസ്തോണിയ ഒപ്പമെത്തി. 62-ാം മിനിട്ടിലായിരുന്നു ഇന്ദുമതിയുടെ ഗോൾ. പ്യാരി 79-ാം മിനിട്ടിലാണ് വലകുലുക്കിയത്. 88-ാം മിനിട്ടിലും 90-ാം മിനിട്ടിലുമാണ് ഇന്ത്യ രണ്ട് ഗോളുകൾ കൂടി വഴങ്ങിയത്.

ശനിയാഴ്ച ഹോംഗ്കോംഗിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.റൗണ്ട് റോബിൻ ലീഗിൽ കൊസോവയ്ക്ക് എതിരെ കൂടി ഇന്ത്യയ്ക്ക് മത്സരമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FOOTBALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.