SignIn
Kerala Kaumudi Online
Saturday, 27 July 2024 8.35 AM IST

യുവരാജ് സിംഗ് ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് സൂചന

yuvraj-singh

ന്യൂഡൽഹി: സിറ്റിംഗ് എം.പിയും ബോളിവുഡ് താരവുമായ സണ്ണി ഡിയോളിനു പകരം ഇന്ത്യൻ ക്രിക്കറ്റ് മുൻതാരം യുവരാജ് സിംഗ് പഞ്ചാബിലെ ഗുരുദാസ്‌പൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് സൂചന. അടുത്തിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് യുവരാജ് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്.


സണ്ണി ഡിയോൾ പ്രതീക്ഷിച്ച പ്രകടനം കാഴ്‌ചവച്ചിരുന്നില്ല. രാഷ്‌ട്രീയം തനിക്കു പറ്റിയ പണിയല്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സണ്ണി ഡിയോൾ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും ഇങ്ങനെയുള്ളവരെ ജയിപ്പിക്കരുതെന്നും ആംആദ്‌മി നേതാവ് അരവിന്ദ് കേജ്‌‌രിവാൾ വിമർശിച്ചിരുന്നു. അന്തരിച്ച നടൻ വിനോദ് ഖന്ന ബി.ജെ.പി ബാനറിൽ 1998, 1999, 2004, 2014 വർഷങ്ങളിൽ ഗുരുദാസ്‌പൂർ മണ്ഡലത്തിൽ നിന്നു ലോക്‌സഭയിലെത്തിയിരുന്നു.

സിദ്ദു വീണ്ടും ബി.ജെ.പിയിലേക്ക്?

മറ്റൊരു ക്രിക്കറ്റ് മുൻതാരം നവ്‌ജോദ് സിംഗ് സിദ്ദു കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായി. മൂന്ന് എം.എൽ.എമാർക്കൊപ്പം സിദ്ദു ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന. ബി.ജെ.പിയിൽ നിന്നാണ് സിദ്ദു കോൺഗ്രസിലെത്തിയത്.

രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി അടുപ്പമുണ്ടായിരുന്ന ഇദ്ദേഹം,​ സംസ്ഥാന കോൺഗ്രസ് ഘടകവുമായി ഉടക്കി പാർട്ടി നിർദ്ദേശങ്ങൾ പരസ്യമായി ലംഘിച്ചിരുന്നു. എന്നാൽ, ബി.ജെ.പിയിൽ ചേരാനുള്ള സാദ്ധ്യത കോൺഗ്രസ് നേതാവ് രമൺ ബക്ഷി തള്ളി. അമൃത്‌സർ ഒഴികെയുള്ള മണ്ഡലത്തിൽ നിന്നു കോൺഗ്രസ് സിദ്ദുവിനെ മത്സരിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും ചില നേതാക്കൾ സൂചിപ്പിച്ചു. പഞ്ചാബ് കോൺഗ്രസിലെ മുതിർന്ന നേതാവ് മനീഷ് തിവാരിയും ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹം പരന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, YUVRAJ SINGH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.