തൃശൂർ: പ്രമുഖ ധനകാര്യ വിദഗ്ദ്ധനായ സുഹാസ് സോമൻ ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ അഡ്വൈസറി ഡയറക്ടറായി ചുമതലയേറ്റു. ഫിനാൻസ് മേഖലയിൽ വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള സുഹാസ് സോമൻ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിൻകോർപ്പ് , എച്ച്.ഡി.എഫ്.സി ലൈഫ് തുടങ്ങിയ സ്ഥാപനങ്ങളിൽ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.
സി.ഐ.ഒ ഒഫ് ദി ഇയർ 2013 അവാർഡ്, ഇ.ടി നൗ ഏർപ്പെടുത്തിയ റിസ്ക് മാനേജർ ഒഫ് ദി ഇയർ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. സുഹാസ് സോമന്റെ കീഴിൽ മുത്തൂറ്റ് ഫിൻകോർപ്പ് 2013 ലെ ഫാസ്റ്റസ്റ്റ് ഗ്രോയിംഗ് കമ്പനീസ് ഇൻ ഇന്ത്യ അവാർഡ് നേടി. കാലഘട്ടത്തിന്റെ മാറ്റത്തിനൊപ്പം ബിസിനസിലും പുതിയ മാറ്റം ആവിഷ്കരിക്കുന്ന ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസിന് സുഹാസ് സോമന്റെ പ്രവർത്തനമികവും നേതൃപാടവവും മുതൽക്കൂട്ടാകുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാൻ ഡോ.വിബിൻദാസ് കടങ്ങോട്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |