മുംബയ്: നടി വിദ്യാ ബാലന്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചതായി പരാതി. താരത്തിന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്നാണ് ആരോപണം. വ്യാജ ജി-മെയിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ബോളിവുഡിലെ നിരവധിയാളുകളെ പ്രതികൾ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ട്. നടിയുടെ പരാതിയിൽ മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമൂഹ മാദ്ധ്യമത്തിൽ സജീവമായ വിദ്യാ ബാലന് ഇൻസ്റ്റഗ്രാമിൽ മാത്രം 9 ദശലക്ഷം ഫോളോവേഴ്സുണ്ട്. കഴിഞ്ഞ ദിവസം വിദ്യ ചെയ്ത മലയാളത്തിലുള്ള റീൽ വൈറലായിരുന്നു.
എക്ത കപൂർ നിർമിച്ച സീരിയലിലൂടെയാണ് വിദ്യ അഭിനയരംഗത്തെത്തിയത്. മലയാളത്തിലൂടെയായിരുന്നു വിദ്യ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കാനാനൊരുങ്ങിയത്. കമലിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കിയ ചക്രം എന്ന സിനിമയിൽ വിദ്യ അഭിനയിച്ചു തുടങ്ങിയെങ്കിയെങ്കിലും ആ ചിത്രം പൂർത്തിയായില്ല. പിന്നീട് പൃഥ്വിരാജിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസ് 'ചക്രം' സംവിധാനം ചെയ്തു.
ബോളിവുഡിൽ പരിണീത എന്ന സിനിമയിലൂടെയാണ് വിദ്യ പ്രശസ്തി നേടുന്നത്. ഡേർട്ടി പിക്ചർ എന്ന സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |