SignIn
Kerala Kaumudi Online
Saturday, 27 July 2024 8.38 AM IST

ആകാശവാണി അവതാരകൻ അമീൻ സയാനിക്ക് വിട

radio

മുംബയ്: റേഡിയോ അവതാരകൻ അമീൻ സയാനി (91) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ചൊവ്വാഴ്‌ച രാത്രി മുംബയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണിയിലെ 'ബിനാക്ക ഗീത് മാല" എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായി. ആകാശവാണിയെ ജനപ്രിയമാക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചു. 1932ൽ മുംബയിലാണ് ജനനം. സഹോദരൻ ഹമീദ് സയാനിയാണ് ബോംബെ ആകാശവാണിയിലേക്ക് എത്തിച്ചത്. റേഡിയോയുടെ സുവർണ്ണ കാലഘട്ടമായ 1951 മുതൽ പരിപാടികളുടെ ഭാഗമായി. 10 വർഷത്തോളം ഇംഗ്ലീഷ് പരിപാടികൾ അവതരിപ്പിച്ചു. പിന്നീട് ഹിന്ദിയിലേക്ക് മാറി. ആകാശവാണിയിലെ പ്രധാനിയായി. വർഷങ്ങളോളം ഗീത് മാല അവതരിപ്പിച്ചു.

'ബെഹനോ ഓർ ഭായിയോ" എന്ന അദ്ദേഹത്തിന്റെ ആമുഖം പ്രശസ്തമായിരുന്നു. ലളിതമായ സംസാരവും രീതിയും നർമ്മബോധവുമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്.

50,000ത്തോളം റേഡിയോ പരിപാടികൾ നിർമ്മിച്ചു. സിനിമകളിൽ സഹനടനായും ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. സംസ്‌കാരം ഇന്ന്. മകൻ: രജിൽ സയാനി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.