SignIn
Kerala Kaumudi Online
Saturday, 27 July 2024 8.52 AM IST

മോഹൻലാൽ- ജീത്തുജോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'റാം' ഓണത്തിന്

ss

മോഹൻലാൽ- ജീത്തുജോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റാം ഓണം റിലീസായി എത്താൻ ഒരുങ്ങുന്നു. രണ്ടുഭാഗങ്ങളായി ഒരുങ്ങുന്നത്. ആദ്യഭാഗത്തിന് പത്തുദിവസത്തെ ചിത്രീകരണവും രണ്ടാം ഭാഗത്തിന് 40 ദിവസത്തെ ചിത്രീകരണവുമുണ്ട്.ജൂണിൽ റാമിന്റെ തുടർ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. 2020 ൽ ചിത്രീകരണം ആരംഭിച്ച ചിത്രമാണ് റാം. കൊവിഡ് പ്രതിസന്ധിമൂലം ഇടയ്ക്കുവച്ച് നിറുത്തിവച്ച ചിത്രീകരണം 2022 ആഗസ്റ്റ് 6 ന് മൂന്ന് വർഷത്തിനുശേഷം പുനരാരംഭിക്കുകയായിരുന്നു. വിദേശരാജ്യങ്ങളായ കെയ്റോ, ലണ്ടൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. കൊച്ചി, ഡൽഹി, ധനുഷ്കോടി എന്നിവിടങ്ങളും ലൊക്കേഷനുകളായിരുന്നു. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ദൃശ്യം, ദൃശ്യം 2, എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിച്ച ചിത്രം കൂടിയായിരുന്നു റാം. റാം ചിത്രീകരണം ആരംഭിച്ച ശേഷം ട്വൽത്ത് മാൻ, നേര് എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലും ജീത്തു ജോസഫും ഒരുമിച്ചിരുന്നു. പോയവർഷം റിലീസ് ചെയ്ത നേര് മികച്ച വിജയം നേടുകയും ചെയ്തു.അതേസമയം തൃഷയാണ് റാമിൽ നായിക. ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗകൃഷ്ണ, ആദിൽ ഹുസൈൻ, ചന്തുനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം സതീഷ് കുറുപ്പ്. സംഗീതം വിഷ്ണു ശ്യാം. ജീത്തുജോസഫിന്റെ കരിയറിൽ ഏറ്റവും ചെലവേറിയ ചിത്രമാണ് റാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS, MOHANLAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.