കൊച്ചി: ബിർള ഗ്രൂപ്പ് പുതിയ ഡെകറേറ്റീവ് പെയിന്റ് ബ്രാൻഡായ ബിർള ഓപസ് പുറത്തിറക്കി. മൂന്നു വർഷത്തിനുള്ളിൽ പതിനായിരം കോടി രൂപയുടെ മൊത്ത വരുമാനമാണ് അവർ ലക്ഷ്യമിടുന്നത്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ ബ്രാൻഡിനു കീഴിൽ 80,000 കോടി രൂപയുടെ ഇന്ത്യൻ ഡെകറേറ്റീവ് പെയിന്റ് വിപണിയിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.
പെയിന്റ് വ്യവസായ രംഗത്ത് വൻ മാറ്റങ്ങളാണ് ബിർള ഓപസ് വഴി ഉണ്ടാകാൻ പോകുന്നതെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |