SignIn
Kerala Kaumudi Online
Saturday, 27 July 2024 6.02 AM IST

ഐ.പി.എൽ ആദ്യ ഘട്ട ഫിക്സ്ചർ റെഡി

ipl

മാർച്ച് 22ന് ആദ്യ മത്സരം ചെന്നൈയും ബാംഗ്ളൂരും തമ്മിൽ

മുംബയ് : 17-ാം സീസൺ ഐ.പി.എല്ലിന്റെ ആദ്യ ഘട്ട മത്സരക്രമം പുറത്തുവിട്ട് ബി.സി.സി.ഐ മാർച്ച് 22 മുതൽ ഏപ്രിൽ ഏഴുവരെയുള്ള 17 ദിവസത്തെ 21 മത്സരങ്ങളുടെ ഫിക്സ്ചറാണ് പുറത്തുവിട്ടത്. വിവിധ സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളതി നാൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമാകും ബാക്കി മത്സരങ്ങളുടെ ഫിക്സചർ തയ്യാറാക്കുക.

മാർച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും തമ്മിലുള്ള മത്സരത്തോടെ യാണ് സീസണിന് തുടക്കമാകുന്നത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരത്തിന് വേദിയൊരുങ്ങുക. ആദ്യഘട്ടത്തിൽ വേദികളാകുന്ന 10 നഗരങ്ങളിലും കളിയുണ്ടാകും. ഓരോ ടീമിനും കുറഞ്ഞത് മൂന്ന് മത്സരങ്ങളും കൂടിയത് അഞ്ചു മത്സരങ്ങളും ഈ ഘട്ടത്തിലുണ്ടാകും. രാത്രി എട്ടു മണിക്കാണ് മത്സരം തുടങ്ങുന്നത്. ആദ്യ വാരാന്ത്യത്തിൽ രണ്ട് മത്സരങ്ങളുണ്ടാകും.

കഴിഞ്ഞ സീസണിലേതുപോലെ 10 ടീമുകളാണ് ഇത്തവണയും മത്സരിക്കുന്നത്. അഞ്ചു ടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് സ്വന്തം ഗ്രൂപ്പിലെ മറ്റ് നാലു ടീമുകളുമായി ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ രണ്ട് തവണ ഏറ്റുമുട്ടും. എതിർ ഗ്രൂപ്പിലെ ഒരു ടീമുമായി രണ്ട് മത്സരവും മറ്റ് നാലു ടീമുകളുമായി ഓരോ മത്സരവും . അങ്ങനെ ഒരു ടീമിന് 14 മത്സരങ്ങൾ.

ഐ.പി.എൽ ആദ്യ ഘട്ട ഫിക്സ്ചർ

മാർച്ച് 22 വെള്ളി

ചെന്നൈ Vs ബാംഗ്ളൂർ

മാർച്ച് 23 ശനി

പഞ്ചാബ് Vs ഡൽഹി

കൊൽക്കത്ത Vs ഹൈദരാബാദ്

മാർച്ച് 24 ഞായർ

രാജസ്ഥാൻ Vs ലക്നൗ

ഗുജറാത്ത് Vs മുംബയ്

മാർച്ച് 25 തിങ്കൾ

ബാംഗ്ളൂർ Vs പഞ്ചാബ്

മാർച്ച് 26 ചൊവ്വ

ചെന്നൈ Vs ഗുജറാത്ത്

മാർച്ച് 27 ബുധൻ

ഹൈദരാബാദ് Vs മുംബയ്

മാർച്ച് 28 വ്യാഴം

രാജസ്ഥാൻ Vs ഡൽഹി

മാർച്ച് 29 വെള്ളി

ബാംഗ്ളൂർ Vs കൊൽക്കത്ത

മാർച്ച് 30 ശനി

ലക്നൗ Vs പഞ്ചാബ്

മാർച്ച് 31 ഞായർ

ഗുജറാത്ത് Vs ഹൈദരാബാദ്

ഡൽഹി Vs ചെന്നൈ

ഏപ്രിൽ 1 തിങ്കൾ

മുംബയ് Vs രാജസ്ഥാൻ

ഏപ്രിൽ 2 ചൊവ്വ

ബാംഗ്ളൂർ Vs ലക്നൗ

ഏപ്രിൽ 3 ബുധൻ

ഡൽഹി Vs കൊൽക്കത്ത

ഏപ്രിൽ 4 വ്യാഴം

ഗുജറാത്ത് Vs പഞ്ചാബ്

ഏപ്രിൽ 5 വെള്ളി

ഹൈദരാബാദ് Vs ചെന്നൈ

ഏപ്രിൽ 6 ശനി

രാജസ്ഥാൻ Vs ബാംഗ്ളൂർ

ഏപ്രിൽ 7 ഞായർ

മുംബയ് Vs ഡൽഹി

ലക്നൗ Vs ഗുജറാത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.