ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിനു ആന്ധ്രാപ്രദേശിൽ കോണ്ടവും പ്രചാരണായുധമാക്കി രാഷ്ട്രീയ പാർട്ടികൾ. സംസ്ഥാനത്തെ രണ്ടു പ്രധാന പാർട്ടികളും പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച കോണ്ടം പായ്ക്കറ്റുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിസും പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയും (ടി.ഡി.പി) ചിഹ്നങ്ങൾ പതിച്ച കോണ്ടം പായ്ക്കുകൾ വോട്ടർമാർക്ക് വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വീടുകളിലെത്തി പ്രചാരണം നടത്തുന്ന നേതാക്കൾ കോണ്ടം പായ്ക്കറ്റുകൾ വിതരണം ചെയ്യുന്നതായും ആരോപണം ഉയർന്നു. അതേസമയം, കോണ്ടം വിതരണത്തിൽ ഇരു പാർട്ടികളും പരസ്പരം ആക്ഷേപിച്ച് രംഗത്തെത്തി. ടി.ഡി.പിയുടെ നിലവാരം താഴ്ന്നതിന്റെ ഉദാഹരണമാണ് കോണ്ടം വിതരണമെന്ന് വൈ.എസ്.ആർ കോൺഗ്രസ് എക്സിൽ ആരോപിച്ചു. വൈ.എസ്.ആർ കോൺഗ്രസിന്റെ ചിഹ്നം പതിച്ച കോണ്ടം പായ്ക്കറ്റുകളുടെ ചിത്രങ്ങൾ ടി.ഡി.പിയും പോസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |