ന്യൂഡൽഹി: ജാമ്യവിഷയം കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക നിയമനിർമ്മാണം ആലോചിക്കുന്നുണ്ടോയെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. യു.കെയിലെ 'ജാമ്യ നിയമം" ചൂണ്ടിക്കാട്ടി രാജ്യത്തും ഇത്തരത്തിൽ പുതിയ നിയമം ആകാവുന്നതാണെന്ന് സതേന്ദർ കുമാർ അന്തിൽ കേസിൽ കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ തുടർപരിശോധനയെന്ന നിലയിലാണ്, നിയമനിർമ്മാണം പരിഗണനയിലുണ്ടോ എന്ന് കേന്ദ്രത്തോട് ചോദിച്ചത്. പ്രത്യേക സി.ബി.ഐ കോടതികളുടെ എണ്ണം കൂട്ടണോ, അനാവശ്യ അറസ്റ്റ് ഒഴിവാക്കാൻ നൽകിയ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും അറിയിക്കണം. കേസുകളുടെ അതിവേഗ തീർപ്പാക്കലിനായി പ്രത്യേക കോടതികൾ രൂപീകരിച്ചതിന്റെ അടക്കം വിശദാംശങ്ങൾ വ്യക്തമാക്കി കേന്ദ്രസർക്കാരും കേരളം അടക്കം സംസ്ഥാനങ്ങളും എട്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് എം.എം. സുന്ദരേഷ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |