ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സ് യോഗ്യതാ പ്രതീക്ഷയുമായി ഇന്ത്യയുടെ മുൻനിര താരങ്ങൾ അപ്പോളോ ടയേഴ്സ് ന്യൂഡൽഹി മാരത്തണിന്. നാളെയിറങ്ങും. ഡൽഹി മാരത്തണിന്റെ ഒമ്പതാം പതിപ്പിൽ 19,000ലേറെ അത്ലീറ്റുകളാണ് പങ്കെടുക്കുന്നത്. ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ടി ഗോപി (2:13:39), ബി ശ്രീനു (2:14:59), അനീഷ് ഥാപ്പ (2:16:41) എന്നിവർ ദേശീയ റെക്കൊഡ് ലക്ഷ്യമിടുന്നു. ഈ വർഷം നടക്കുന്ന പാരിസ് ഒളിമ്പിക്സ് യോഗ്യതയാണ് മറ്റൊരു ലക്ഷ്യം. 2:08:10 ആണ് ഒളിമ്പിക്സ് യോഗ്യതാ മാർക്ക്. നിർമാബെൻ താക്കോർ (2:47:11), അഷിനി ജാദവ് (2:56:41) എന്നിവരാണ് വനിതകളിലെ പ്രധാനികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |