ഇറ്റാവ: സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് എ.യിലെ രണ്ടാം മത്സരത്തിൽ കേരളം ഗോവയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റു. നെസിയൊ മറിസ്റ്റോ ഫെർണാണ്ടസാണ് ഗോവയുടെ രണ്ട് ഗോളുകളും നേടിയത്.ആദ്യ മത്സരത്തിൽ ആസാമിനെതിരെ 3-1ന്റെ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഗോവയെ നേരിടാനിറങ്ങിയ കേരളത്തിന് പക്ഷേ പ്രതീക്ഷയ്ക്കൊത്തുയരാനായില്ല. കേരളത്തിന്റെ മുഹമ്മദ് സലിം,ആർ.ഷിനു,മുഹമ്മദ് ആഷിഖ് എന്നിവർ മഞ്ഞക്കാർഡ് കണ്ടു. ഞായറാഴ്ച മേഘാലയക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |