മീന,മനോജ് .കെ ജയൻ, ശ്രീകാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദപുരം ഡയറീസ് മാർച്ച് 1ന് പ്രദർശനത്തിന്. നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥ എഴുതി നിർമ്മിക്കുന്നു. ഛായാഗ്രഹണം സജിത്ത് പുരുഷൻ.
ഒരു ഭാരത സർക്കാർ
ഉത്പന്നം
സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി .വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഒരു ഭാരത സർക്കാർ ഉത്പന്നം മാർച്ച് 1ന്് തിയേറ്ററുകളിൽ. അജു വർഗീസ്,ഗൗരി ജി. കിഷൻ,ദർശന എസ്. നായർ,ലാൽ ജോസ്, വിനീത് വാസുദേവൻ ,ജാഫർ ഇടുക്കി, ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രചന നിസാം റാവുത്തർ .ഛായാഗ്രഹണം അൻസർ ഷാ.ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗന്നാഥൻ,ടി .വി കൃഷ്ണൻ തുരുത്തി, കെ. സി രഘുനാഥ് എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |