ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിലെ മൊറാദാബാദിൽ വച്ചാണ് പ്രിയങ്ക യാത്രയ്ക്കൊപ്പം ചേർന്നത്. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഇന്ന് യാത്രയിൽ ചേരും.
തുറന്ന ജീപ്പിൽ സഞ്ചരിച്ച രാഹുലിനും പ്രിയങ്കയ്ക്കും വൻ സ്വീകരണമാണ് ജനം നൽകിയത്. ഒരാഴ്ച മുൻപ് ഉത്തർപ്രദേശിലെ ചന്ദൗലിയിൽ വച്ച് യാത്രയിൽ ചേരാനാണ് പ്രിയങ്ക പദ്ധതിയിട്ടിരുന്നത്. എന്നാൽ ആരോഗ്യ കാരണങ്ങളാൽ നടന്നില്ല. രാഹുൽ ഗാന്ധി യു.കെയിലേക്ക് പോകുന്നതിനാൽ ഇന്ന് മുതൽ മാർച്ച് ഒന്നുവരെ യാത്രയ്ക്ക് അവധിയാണ്. കേംബ്രിഡ്ജ് സർവകലാശാലയിൽ രാഹുൽ പ്രഭാഷണം നടത്തും. തുടർന്ന് മാർച്ച് 2 ന് രാജസ്ഥാനിലെ ധോൽപൂരിൽ നിന്ന് യാത്ര പുനരാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |