ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മണിപ്പൂർ സർവകലാശാല ക്യാമ്പസിനുള്ളിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സ്ഫോടനമുണ്ടായത്. ഒയിനം കെൻജിത് (24) എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്.
ഓൾ ഇന്ത്യ മണിപ്പൂർ സ്റ്റുഡന്റ്സ് യൂണിയൻ ഓഫീസിന് മുന്നിലായിരുന്നു സ്ഫോടനം. ഐ.ഇ.ഡി സ്ഫോടനമാണ് നടന്നത്. വാഹനങ്ങൾക്കുൾപ്പെടെ കേടുപാടുകൾ ഉണ്ടായി. പ്രതികൾക്ക് വേണ്ടി അന്വേഷണം ഉർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
അതിനിടെ ഇംഫാലിൽ തന്നെ ലാംഫെല്പട്ടിലുള്ള യുണൈറ്റഡ് കമ്മിറ്റി മണിപ്പൂർ (യു.സി.എം) സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ ഓഫീസിന് അജ്ഞാതർ തീയിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |