ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മാർച്ച് 2 നകം സഖ്യ സർക്കാർ രൂപീകരിക്കാനുള്ള നീക്കവുമായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പി.എം.എൽ - എന്നും (പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ്) ബിലാവൽ ഭൂട്ടോ സർദ്ദാരിയുടെ പി.പി.പിയും (പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ). മാർച്ച് 9ന് മുമ്പ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടത്തിയേക്കും. ഈ മാസം 29നാണ് പാലർമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. നവാസിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാനും ബിലാവലിന്റെ പിതാവ് ആസിഫ് അലി സർദ്ദാരിയെ പ്രസിഡന്റാക്കാനുമാണ് ധാരണ. ഈ മാസം 8ന് 336 അംഗ നാഷണൽ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമായ 134 സീറ്റ് ആരും നേടാതെ വന്നതോടെയാണ് നാല് ചെറുപാർട്ടികളുടെ കൂടി സഹകരണത്തോടെ സർക്കാർ രൂപീകരിക്കാൻ പി.എം.എൽ - എന്നും പി.പി.പിയും തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |