SignIn
Kerala Kaumudi Online
Saturday, 27 July 2024 5.07 AM IST

ആകാശത്തെ പെൺ പക്ഷികൾ  ബഹിരാകാശ രംഗത്ത് ചരിത്രം കുറിച്ച സ്ത്രീകൾ

pp

 വാലന്റീന തെരഷ്കോവ

ബഹിരാകാശത്തെത്തിയ ആദ്യ വനിത. 1963 ജൂൺ 16ന് വിക്ഷേപിച്ച സോവിയറ്റ് യൂണിയന്റെ വോസ്‌റ്റോക് 6 ൽ ആയിരുന്നു 26 കാരിയായ വാലന്റീനയുടെ ചരിത്ര യാത്ര. ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റെക്കാഡും വാലന്റീനയ്ക്കാണ്. ഭൂമിയെ 48 തവണ വലംവച്ച തെരഷ്കോവ 3 ദിവസത്തോളം ബഹിരാകാശത്ത് ചെലവഴിച്ചു. 86കാരിയായ തെരഷ്കോവ 2011 മുതൽ റഷ്യൻ പാർലമെന്റ് അംഗമാണ്.

 സ്വെറ്റ്‌ലാന സവിറ്റ്‌സ്‌കായ

ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ വനിത. 1982ൽ സോയൂസ് T - 5 ലായിരുന്നു പൈലറ്റ് കൂടിയായ സ്വെറ്റ്‌ലാനയുടെ യാത്ര. രണ്ട് തവണ ബഹിരാകാശത്ത് എത്തുന്ന ആദ്യ വനിതയെന്ന റെക്കാഡും സ്വെറ്റ്‌ലാന സ്വന്തമാക്കി. 1984ലായിരുന്നു സ്വെറ്റ്‌ലാനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര. ആ യാത്രയിൽ ബഹിരാകാശത്ത് നടന്ന് ആ നേട്ടത്തിലെത്തുന്ന ആദ്യ വനിതയെന്ന നേട്ടവും സ്വന്തമാക്കി.

 കല്പന ചൗള

ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജ. 1997ലാണ് കല്പന ആദ്യമായി ബഹിരാകാശത്ത് എത്തിയത്. ഹരിയാനയിലെ കർണാലിൽ ജനനം. 2003ൽ രണ്ടാമതും ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു. കല്പന സഞ്ചരിച്ചിരുന്ന കൊളംബിയ സ്പേസ് ഷട്ടിൽ ഫെബ്രുവരി 1ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലേക്ക് തിരിച്ചിറങ്ങാൻ മിനിറ്റുകൾ ബാക്കി നിൽക്കെ പൊട്ടിത്തെറിച്ചു. 40കാരിയായ കല്പന അടക്കം ഏഴ് പേരും കൊല്ലപ്പെട്ടു.

 സാലി റൈഡ്

ബഹിരാകാശത്ത് എത്തിയ ആദ്യ അമേരിക്കൻ വനിത. ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ സ്ത്രീ കൂടിയാണ്. നാസയുടെ എസ്.ടി.എസ് - 7 മിഷന്റെ ഭാഗമായി ഏഴ് ദിവസമാണ് സാലി ചലഞ്ചർ സ്പേസ് ഷട്ടിലിൽ ചെലവഴിച്ചത്. 1983 ജൂൺ 18നായിരുന്നു സാലിയുടെ യാത്ര. 1984ലും സാലി ബഹിരാകാശ യാത്ര നടത്തി. 2012 ജൂലായ് 23ന് 61ാം വയസിൽ സാലി ലോകത്തോട് വിടപറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.