SignIn
Kerala Kaumudi Online
Saturday, 27 July 2024 5.44 AM IST

വിജയ്‌യുടെ ഗോട്ട് ; പാട്ട് വില്പനയിൽ 28 കോടി

vc

വിജയ് നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിലെ ഗാനങ്ങളുടെ റൈറ്റ്സ് 28 കോടി രൂപയ്ക്ക് വിറ്റുപോയി എന്ന് റിപ്പോർട്ട്.

കോളിവുഡിലെ ഉയർന്ന തുകയാണ് വിജയ് ചിത്രത്തിന് ലഭിച്ചത്. ഏത് കമ്പനിയാണ് പാട്ടുകളുടെ റൈറ്റ്സ് സ്വന്തമാക്കിയത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. വിജയ് യും വെങ്കട് പ്രഭുവും ആദ്യമായാണ് ഒരുമിക്കുന്നത്.

വിജയ് അച്ഛനും മകനുമായാണ് ഗോട്ടിൽ പ്രത്യക്ഷപ്പെടുന്നത്.ഡി.എജിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് വിജയ്‌യെ പ്രായം കുറഞ്ഞ ലുക്കിൽ എത്തുന്നത്. സിനിമ പൂർണമായും ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവേശത്തിന് വിജയ് ഒരുങ്ങുന്നതിനാൽ ആരാധക ലോകം ഉറ്റുനോക്കുന്ന ചിത്രമാണ് ഗോട്ട്. ഗോട്ടിനുശേഷം ഒരു ചിത്രത്തിൽ കൂടി വിജയ് അഭിനയിക്കും. തുടർന്ന് അഭിനയ ജീവിതം ഉപേക്ഷിക്കുമെന്നാണ് വിജയ് ആരാധകരെ അറിയിച്ചിട്ടുള്ളത്. യുവൻശങ്കർ രാജയാണ് സംഗീതം. മീനാക്ഷി ചൗധരി ആണ് നായിക .ജയറാം ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കെ. ചന്ദ്രുവും ‌ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ. സിദ്ധാർത്ഥാണ് ഛായാഗ്രഹണം.റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വർഷം ഗോട്ട് തിയേറ്രറുകളിൽ എത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIJSY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.