ഉർവശി റൗട്ടേലക്ക് പിറന്നാൾ സമ്മാനം
ബോളിവുഡ് നടിയും മോഡലുമായ ഉർവശി റൗട്ടേലയുടെ 30-ാം ജന്മദിനത്തിന് സമ്മാനമായി ലഭിച്ചത് 24 കാരറ്റ് സ്വർണത്തിൽ തീർത്ത കേക്ക്. ഏകദേശം മൂന്നുകോടി രൂപയാണ് കേക്കിന്റെ വില.
റാപ്പറും സംഗീതഞ്ജനുമായ യോ യോ ഹണിസിംഗ് ആണ് ഉർവശിക്ക് സർപ്രൈസ് സമ്മാനം നൽകിയത്. ഹണിസിംഗിന്റെ പുതിയ സംഗീത ആൽബമായ ലവ് ഡോസ് 2 ന്റെ ലൊക്കേഷനിലാണ് ഉർവശിയെ ഞെട്ടിച്ച് പിറന്നാൾ സമ്മാനം എത്തുന്നത്.
ശുദ്ധമായ 24 കാരറ്റ് സ്വർണമാണ് കേക്കിൽ ഉപയോഗിച്ചിരിക്കുന്നത്. പിറന്നാൾ സമ്മാനം സമ്മാനിച്ചതിന് ഉർവശി നന്ദി അറിയിച്ചിട്ടുണ്ട്. തന്റെ കണ്ണിൽ ലോകത്തെ ഏറ്റവും മനോഹരിയായ പെൺകുട്ടി ഉർവശിയാണെന്നും അതുകൊണ്ട് കൂടിയാണ് ലവ് ഡോസിന് താരത്തെ തിരഞ്ഞെടുത്തതെന്ന് ഹണി സിംഗ് മുമ്പ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |