തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ ഹൗസ് കീപ്പർ (ഫീമെയിൽ) (കാറ്റഗറി നമ്പർ 730/2022) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 28 ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ഇംഗ്ലീഷ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 601/2022) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 29 ന് പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 20/2019) തസ്തികയിലേക്ക് മാർച്ച് 6, 7 തീയതികളിൽ രാവിലെ 8 നും 10നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഒപ്റ്റോമെട്രിസ്റ്റ് (കാറ്റഗറി നമ്പർ 592/2022) തസ്തികയിലേക്കുളള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 29 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപ്രന്റീസ് നിയമനം
തിരുവനന്തപുരം: ബി.എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ്, ഡയറക്ടറേറ്റ് ഒഫ് മെഡിക്കൽ എജ്യുക്കേഷൻ അംഗീകരിച്ച പാരാമെഡിക്കൽ കോഴ്സുകൾ എന്നീ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ കരാറടിസ്ഥാനത്തിൽ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ അപ്രന്റീസായി നിയമിക്കുന്നു. രണ്ട് വർഷത്തേക്കാണ് നിയമനം. ബി.എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ വിജയിച്ചവർക്ക് യഥാക്രമം 18,000, 15,000, 12,000 രൂപ നിരക്കിൽ സ്റ്റൈപെൻഡ് ലഭിക്കും. 21 വയസ്സ് മുതൽ 35 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മാർച്ച് ഏഴ് വൈകിട്ട് അഞ്ചിന് മുൻപായി വെളളയമ്പലം, കനകനഗറിലുള്ള തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും, എല്ലാ ബ്ലോക്ക്/മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും അപേക്ഷാഫോറം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2314238.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |