ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് സ്തയ്യ രാജിവച്ചു. വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങളുടെ നിയന്ത്രണമുള്ള പാലസ്തീനിയൻ നാഷണൽ അതോറിറ്റി സർക്കാരിന്റെ തലവനാണ് അദ്ദേഹം.
തന്റെ കീഴിലുള്ള സർക്കാരിനെ പിരിച്ചുവിട്ടെന്നും പാലസ്തീനിയൻ നാഷണൽ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് രാജി സമർപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു. ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് നീക്കം.
2019ലാണ് മുഹമ്മദ് സ്തയ്യ അധികാരമേറ്റത്. പുതിയ പ്രധാനമന്ത്രിയുടെ നിയമനം സംബന്ധിച്ച് വ്യക്തതയില്ല. പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് മുസ്തഫയെ മഹ്മൂദ് അബ്ബാസ് പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്.
അതേ സമയം, ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,700 പിന്നിട്ടു. ഗാസ സിറ്റിയിൽ ഭക്ഷണ ട്രക്കുകൾ കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടതായി ഹമാസ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |