ജിദ്ദ: ക്ലബ് കരിയറിലെ 750-ാം ഗോൾ നേടി അറേബ്യൻ പ്രൊ ലീഗിൽ അൽ നസറിൻ്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചതിന് പിന്നാലെ ഇതിഹസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ വിവാദത്തിൽ. അൽ ഷബാദിനെതിരെ 3- 2 ൻ്റെ വിജയം നേടിയ മത്സരത്തിന്
പിന്നാലെയാണ് പുതിയ വിവാദം. 21-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കിയാണ് റൊണാൾഡോ ക്ലബ് കരിയറിൽ 750-ാം ഗോൾ കുറിച്ചത്. എന്നാൽ ഈ സമയത്തും മെസി, മെസിയെന്ന് ഗാലറിയിൽ അൽഷബാദ് ആരാധകർ ആർത്തു വിളിച്ചതാണ് റൊണാൾഡോയെ ചൊടിപ്പിച്ചത്. പ്രകോപിതനായ റൊണാൾഡോ മത്സരത്തിന് ശേഷം അൽ ഷബാദ് ആരാധകർ ഇരിക്കുന്ന ഭാഗത്തേയ്ക്ക് തിരിഞ്ഞ് അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ സൗദി ഫുട്ബാൾ ഫെഡറേഷൻ അന്വേഷണം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |