കൊച്ചി: ദുബായിൽ നടന്ന കാഴ്ചപരിമിതരുടെ ത്രിരാഷ്ട്ര സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം പതിപ്പിൽ ഇന്ത്യ ചാമ്പ്യൻമാരായി. അവസാന മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി.
ദുർഗ റാവ്മൂന്നും വെങ്കിടേഷ് രണ്ടും അജയ് ഒരുവിക്കറ്റും ഇന്ത്യയ്ക്കായി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 18.4 ഓവറിൽ ലക്ഷ്യം മറികടന്നു. അജയ് കുമാർ റെഡ്ഢി ( 35 പന്തിൽ 66 ), സുനിൽ രമേശ് ( 53 പന്തിൽ 64 ), വെങ്കിടേഷ് (24 പന്തിൽ 33) എന്നിവർ തിളങ്ങി. അജയ് കുമാർ റെഡിയാണ് കളിയിലെ താരം.
ശ്രീലങ്കയായിരുന്നു പരമ്പരയിലെ മൂന്നാമത്തെ ടീം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |