മമ്മൂട്ടി നായകനായി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്നചിത്രത്തിൽ ഗൗതം മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത്. ഗൗതം മേനോന്റെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയാണ് പോസ്റ്റർ പുറത്തിറക്കിയത്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രത്തെയാണ് ഗൗതം മേനോൻ അവതരിപ്പിക്കുന്നത്.
സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ. സുമിത് നെവൽ, സ്ഫടികം ജോർജ് ,ദിവ്യപിള്ള, ഐശ്വര്യ മേനോൻ തുടങ്ങിയവർ അണിനിരക്കുന്ന ഗയിം ത്രില്ലർ മൂവിയാണ് ബസൂക്ക.വലിയ മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രത്തിന് നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം - മിഥുൻ മുകുന്ദ്. എഡിറ്റിംഗ്. നൗഫൽ അബ്ദുള്ള.
തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |