ആലപ്പുഴ: മഹീന്ദ്രയുടെ മുൻനിര ഇലക്ട്രിക് ഒറിജിൻ എസ്.യു.വികളായ മഹീന്ദ്ര ബിഇ 6, എക്‌സ്.ഇ.വി 9ഇ എന്നിവയുടെ പായ്ക്ക് 2 വേരിയന്റ് ഉടൻ വിപണിയിലെത്തും. ഉപഭോക്താക്കളുടെ മികച്ച പ്രതികരണം കണക്കിലെടുത്ത് പായ്ക്ക് ടുവിന് നിലവിലുള്ള 59 കിലോ വാട്ട് വേരിയന്റിനൊപ്പം 79 കിലോ വാട്ട് ബാറ്ററി ഓപ്ഷനും ഉണ്ടായിരിക്കും. യഥാക്രമം 500 കിലോമീറ്റർ, 400 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.
ആധുനിക സംവിധാനങ്ങൾ
ഡോൾബി അറ്റ്‌മോസുള്ള 16സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഫുൾ ഗ്ലാസ് റൂഫ്, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്, എക്‌സ്.ഇ.വി 9ഇയിൽ ട്രിപ്പിൾസ്‌ക്രീൻ വൈഡ് സിനിമാസ്‌കോപ്പ്, ബി.ഇ 6 ൽ റേസ്‌റെഡി ഡിജിറ്റൽ കോക്ക്പിറ്റ് എന്നിവയുൾപ്പെടെ മഹീന്ദ്രയുടെ അഡ്വാൻസ്ഡ് ടെക്‌നോളജി സ്യൂട്ട് സജ്ജീകരിച്ചാണ് രണ്ട് ബാറ്ററി ഓപ്ഷനുകളും വരുന്നത്. മനോഹരമായ ഐവറി റൂഫ് ഫിനിഷ് ഉൾപ്പെടെ പാക്ക് ത്രീയിൽ നിന്നുള്ള പ്രീമിയം സേജ് ലെതറെറ്റ് ഇന്റീരിയറുകൾ ഉപയോഗിച്ച് മഹീന്ദ്ര ബി.ഇ 6 പായ്ക്ക് ടു കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്.
വിവിധ മോഡലുകളുടെ വില
ബി.ഇ 6 പായ്ക്ക് 2 മോഡലിന്റെ 59 കിലോവാട്ട് വേരിയന്റിന് 21.90 ലക്ഷം രൂപയും, 79 കിലോവാട്ട് വേരിയന്റിന് 23.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. എക്‌സ്.ഇ.വി 9ഇ പായ്ക്ക് ടു 59 കിലോവാട്ട് വേരിയന്റിന് 24.90 ലക്ഷം രൂപയാണ് വില. 79 കിലോവാട്ട് വേരിയന്റിന് 26.50 ലക്ഷം രൂപ നൽകണം. ചാർജറും ഇൻസ്റ്റേലഷൻ ചെലവും ഉൾപ്പെടുത്താതെയുള്ള വിലയാണിത്. 7.2 കെ.ഡബ്‌ളിയു അല്ലെങ്കിൽ 11.2 കെ.ഡബ്‌ളിയു എന്നിങ്ങനെ രണ്ട് ചാർജർ ഓപ്ഷനുകളിൽ ലഭ്യമാകും. എല്ലാ വേരിയന്റുകൾക്കും ഡെലിവറി സമയത്തെ വിലകൾ ബാധകമായിരിക്കും. നിലവിൽ ബുക്ക് കാത്തിരിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും ആവശ്യമെങ്കിൽ പുതിയ പായ്ക്ക് 79 കിലോവാട്ട് വേരിയന്റിലേക്ക് അവരുടെ ബുക്കിംഗുകൾ അപ്‌ഗ്രേഡ് ചെയ്യാം.
വില
21.90 ലക്ഷം രൂപ മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |