കൊച്ചി: മുരുഗപ്പ ഗ്രൂപ്പിന്റെ ക്ലീൻ മൊബിലിറ്റി ബ്രാൻഡായ മോണ്ട്ര, ഇലക്ട്രിക് ഗ്രീൻ ഡ്രൈവ് മൊബിലിറ്റിയുമായി ചേർന്ന് ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന പങ്കാളിത്തം ആരംഭിച്ചു. ഡെലിവറി മേഖലകളിൽ കാർബൺ രഹിത ചരക്കുനീക്ക സംവിധാനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് മാസങ്ങൾക്കുള്ളിൽ മോണ്ട്ര ഇലക്ട്രിക് 50 ഇവ്യേറ്റർ ഇലക്ട്രിക് വാണിജ്യ വാഹനങ്ങൾ (ഇ.എസ്.സി.വി) വിന്യസിക്കും.
ടിവോൾറ്റ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സാജു നായരും ഗ്രീൻ ഡ്രൈവ് മൊബിലിറ്റി സ്ഥാപകനും സി.ഇ.ഒയുമായ ഹരികൃഷ്ണയും കരാർ ഒപ്പുവച്ചു.
മികച്ച നിലവാരം പുലർത്തുന്ന മോണ്ട്ര ഇവ്യേറ്ററിൽ ഉയർന്ന പ്രവർത്തനക്ഷമതയും സോഫ്‌റ്റ്‌വെയർ സവിശേഷതകളും ടെലിമാറ്റിക് സംവിധാനങ്ങളുമുണ്ട്. മികച്ച ലോഡിംഗ് ശേഷി, സ്മാർട്ട് ടെക് സവിശേഷതകൾ, ഊർജ കാര്യക്ഷമത എന്നിവയിലൂടെ ഗ്രീൻ ഡ്രൈവിന്റെ കാർബൺ രഹിത ഗതാഗത ലക്ഷ്യങ്ങൾക്ക് അനുയോജ്യമാണ്. സാങ്കേതിക നവീനതയും പരിസ്ഥിതി സൗഹാർദവും സമന്വയിപ്പിച്ച് ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |