കൊച്ചി: നിസാൻ മാഗ്‌നൈറ്റിന്റെ സി.എൻ.ജി റിട്രോഫൈൻമെന്റ് കിറ്റ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് നിസാൻ മോട്ടോർ ഇന്ത്യ വ്യാപിപ്പിച്ചു. ആദ്യഘട്ടത്തിൽ കേരളം ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങളിലാണ് നിസാൻ മാഗ്‌നൈറ്റ് സി.എൻ.ജി ലഭ്യമാക്കിയിരുന്നത്. രണ്ടാം ഘട്ടത്തിൽ തമിഴ്‌നാട്, രാജസ്ഥാൻ, ബീഹാർ, ജാർഖണ്ഡ്, മദ്ധ്യപ്രദേശ് , ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് പരിസ്ഥിതി സൗഹൃദ നിസാൻ മാഗ്‌നൈറ്റ് ലഭ്യമാവുക.
വില
നിസാൻ മാഗ്‌നൈറ്റ് ഒരു ലിറ്റർ പെട്രോൾ വേരിയന്റിൽ ഘടിപ്പിക്കാവുന്ന സി.എൻ.ജി റെട്രോഫൈൻമെന്റ് കിറ്റിന് 74999 രൂപയാണ് വില
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |