ഡിജിറ്റൽ ചാനൽ ഉപയോഗിച്ച് സംരംഭകർ കച്ചവടം കൂട്ടുന്നു
കൊച്ചി: ഇന്ത്യയിലെ ചെറുകിട ബിസിനസുകളിൽ പകുതിയിലധികം ഓൺലൈനിൽ പ്രവർത്തിക്കുന്നതായി സർവേ റിപ്പോർട്ട്. വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളിലേക്ക് എത്താനും വിൽപ്പന വർദ്ധിപ്പിക്കാനും വിപണിയിൽ മത്സരക്ഷമത നിലനിർത്താനും സംരംഭകർ ഡിജിറ്റൽ ചാനലുകൾ സ്വീകരിക്കുന്നതായി ഗോഡാഡിയുടെ ഗ്ലോബൽ എന്റർപ്രണർഷിപ്പ് സർവേ പറയുന്നു.ചെറുകിട ബിസിനസുകളിൽ 36 ശതമാനം ഇപ്പോഴും ഫിസിക്കൽ ലൊക്കേഷനിൽ നിന്നാണ് പ്രവർത്തിക്കുന്നത്. 17 ശതമാനം ചെറുകിട ബിസിനസുകൾ സ്വന്തം വെബ്‌സൈറ്റ് വഴിയാണ് ബിസിനസ് നടത്തുന്നത്. സോഷ്യല്‍ മീഡിയയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ 21 ശതമാനമാണ്.
ഡിജിറ്റൽ പ്രവർത്തനത്തെ യഥാർത്ഥ ബിസിനസ് വളർച്ചയാക്കി മാറ്റുന്നതിന് സംരംഭകർക്ക് മികച്ച ഉപകരണങ്ങളും പിന്തുണയും ആവശ്യമാണ്. ഇന്ത്യൻ സംരംഭകർ ഡിജിറ്റൽ മേഖലയിലാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും, മാർക്കറ്റിംഗ് ലളിതമാക്കുകയും ചെയ്യുന്ന സ്മാർട്ട് എ.ഐ ഉപകരണങ്ങൾ സ്വീകരിക്കുന്നതിലൂടെയായിരിക്കും വളർച്ചയിലെ അടുത്ത കുതിപ്പെന്ന് ഗോഡാഡി മാർക്കറ്റിംഗ് സീനിയർ ഡയറക്ടർ അപൂർവ പാൽനിത്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |