തലശേരി :പിണറായി സർവ്വിസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പടന്നക്കര ശാഖ ഈ മാസം 29 ന് തുറക്കും. ഉച്ചക്ക് രണ്ട് മണിക്ക് ചേരുന്ന ചടങ്ങിൽ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ബ്രാഞ്ച് സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭരണസമിതി പ്രസിഡന്റ് കെ.സുധാകരൻ, ഡയറക്ടർ കക്കോത്ത് രാജൻ, അസി.സെക്രട്ടറി പി.വി.ശ്രീജൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്ട്രോംഗ് റൂം എം.വി. ജയരാജനും ലോക്കർ കെ.ശശിധരനും നിക്ഷേപം സ്വീകരിക്കൽ കെ.കെ.രാജീവനും വായ്പാ വിതരണം എ.കെ.ഉഷയും ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് പിണറായി ആർ.സി. അമല സ്കൂളിൽ പ്രമേഹ രോഗം, ആധുനിക ചികിത്സാ രീതികൾ എന്നിവസംബന്ധിച്ച് ക്യാമ്പ് സംഘടിപ്പിക്കും. ഇതിൽ പങ്കെടുക്കുന്നവരിൽ ആദ്യത്തെ 100 പേർക്ക് സൌജന്യമായി രക്ത പരിശോധനയും നൽകും. ഫോൺ: 9074865465,, 9947508871.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |