കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾക്കായി അഗ്നിവീർ റിക്രൂട്ട്മെന്റിന്റെ ഭാഗമായുള്ള ട്രെയിനിംഗ് കൊല്ലം എൻ.സി.സി ഏഴാം കേരള ബെറ്റാലിയന്റെ നേതൃത്വത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.
സുബേദാർ സുശീൽ കുമാർ സിംഗ്, ഹവിൽദാർ മനീഷ് കുമാർ എന്നിവർ അവസരങ്ങളെക്കുറിച്ചും റിക്രൂട്ട്മെന്റ് രീതികളെ കുറിച്ചും ക്ലാസുകൾ നയിച്ചു. മെക്കാനിക്കൽ വിഭാഗം മേധാവിയായ വി.എം.വിനോദ് കുമാർ അദ്ധ്യക്ഷനായി. ക്യാപ്ടൻ സനിൽകുമാർ സ്വാഗതവും അണ്ടർ ഓഫീസർ ജി.എസ്.വൈഷ്ണവ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |