തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി അമ്മയ്ക്കും മകനും ദാരുണാന്ത്യം. വർക്കലയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം. വർക്കല അയന്തി ഭാഗത്ത് വലിയ മേലതിൽ ക്ഷേത്രത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
ഏകദേശം 25 വയസ് തോന്നിക്കുന്ന യുവതിയും അഞ്ച് വയസുള്ള കുട്ടിയുമാണ് മരിച്ചത്. ഇരുവരെയും തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ശരീരം ചിന്നി ചിതറിയിട്ടുണ്ട്.സംഭവ സ്ഥലത്തുനിന്ന് കുട്ടിയുടെ ഒരു ബാഗ് ലഭിച്ചിട്ടുണ്ട്. ഇതിൽ കുട്ടിയുടെ സ്ലേറ്റും ഒരു ബുക്കുമാണുള്ളത്. ബുക്കിൽ മിഥുൻ എന്ന പേരുണ്ട്. ഇരുവരും സമീപത്തുളളവരല്ലന്നാണ് നാട്ടുകാരുടെ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |