ന്യൂഡൽഹി: വിവാദ സംഭവങ്ങളുടെ പേരിൽ പലപ്പോഴും കുരുക്കിൽ ചെന്ന് ചാടുക ഇൻഡിഗോ എയർലൈൻസിന്റെ പതിവാണ്. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിമാനത്തിനുള്ളിലെ ഭക്ഷണം സൂക്ഷിക്കുന്ന ഭാഗത്ത് പാറ്റയെ കണ്ടെന്ന് വ്യക്തമാക്കി യാത്രക്കാരൻ പങ്കുവച്ച വീഡിയോയാണ് വൈറലായത്. തരുൺ ശുക്ല എന്ന ഏവിയേഷൻ മാദ്ധ്യമ പ്രവർത്തകനാണ് ഭക്ഷണം സൂക്ഷിക്കുന്ന ഭാഗത്ത് പാറ്റയെ കണ്ടെന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. അങ്ങേയറ്റം മോശമായ കാര്യമാണിതെന്നും അദ്ദേഹം കുറിച്ചു.
നിരവധി പേർ ശുക്ലയുടെ ട്വീറ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ അറപ്പുളവാക്കുന്നതാണെന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ഇതോടെ വിമാനത്തിലെ വൃത്തിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായി. തുടർന്ന് പ്രതികരണവുമായി ഇൻഡിഗോയും രംഗത്തെത്തി.
Cockroaches and in the food area of a plane (anywhere for that matter) are just truly awful.
— Tarun Shukla (@shukla_tarun) February 22, 2024
One hopes @IndiGo6E takes a hard look at its fleet and checks how did this even happen given that it normally flies relatively new @Airbus A320s :
✈️ pic.twitter.com/78K69PYj6w
തങ്ങളുടെ എയർക്രാഫ്റ്റിന്റെ ഒരു ഭാഗത്ത് വൃത്തിയില്ലാത്ത ഒരു മൂല കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും ജീവനക്കാർ വേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. വിമാനം വൃത്തിയാക്കിയെന്നും അണു വിമുക്തമാക്കിയതായും യാത്രക്കാർക്ക് അസൗകര്യം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |