തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) ഒന്നാം എൻ.സി.എ - എസ്.ഐ.യു.സി നാടാർ (കാറ്റഗറി നമ്പർ 631/2022) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് മാർച്ച് ഒന്നിന് പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.
കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനിയർ (കാറ്റഗറി നമ്പർ 502/2019) തസ്തികയുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് മാർച്ച് 5, 6, 7 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം)- തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 706/2022) തസ്തികയുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിച്ചവർക്ക് മാർച്ച് 7ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
ജലഗതാഗത വകുപ്പിൽ ബോട്ട് ഡ്രൈവർ- ഒന്നാം എൻ.സി.എ- എസ്.ഐ.യു.സി നാടാർ (കാറ്റഗറി നമ്പർ 275/2021) തസ്തികയിലേക്ക് മാർച്ച് 13ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേച്ചർക്യൂർ) (കാറ്റഗറി നമ്പർ 182/2022) തസ്തികയിലേക്ക് മാർച്ച് 13, 14 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |