SignIn
Kerala Kaumudi Online
Saturday, 13 April 2024 11.32 AM IST

കരാറിൽ നിന്ന് ബി.സി.സി.ഐ ഒഴിവാക്കി, ഇഷാനും അയ്യരും തകരാറിൽ

ishan

മുംബയ് : പ്ളേയിംഗ് ഇലവനിൽ അവസരം ലഭിക്കാത്തതിൽ മാനസിക വിഷമമുണ്ടെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ ഇഷാൻ കിഷനെയും രഞ്ജി ട്രോഫിയിൽ കളിക്കാൻ വിസമ്മതിച്ച ശ്രേയസ് അയ്യരേയുംവാർഷിക കരാറിൽനിന്ന് ഒഴിവാക്കി ബി.സി.സി.ഐ. ഇന്നലെ കരാറിൽ നിലനിറുത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് ഇരുവരെയും ഒഴിവാക്കിയത്. ദേശീയ ടീമിൽ കളിക്കാത്ത താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായിരിക്കണമെന്നും ബി.സി.സി.ഐ പ്രത്യേകം നിബന്ധന വയ്ക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥിരമായി ടീമിനൊപ്പം സഞ്ചരിച്ചിട്ടും കളിക്കാൻ അവസരം ലഭിക്കാത്തത് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന്

പറഞ്ഞാണ് ഇഷാൻ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ടീം വിട്ടത്. നാട്ടിൽ എത്തിയെങ്കിലും അടുത്ത ഐ.പി.എല്ലേക്കുമാത്രമായിരുന്നു ഇഷാന്റെ ശ്രദ്ധ. ഫോമില്ലായ്മ മൂലം ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യരോടും ഇഷാനോടും രഞ്ജി ട്രോഫിയിൽ കളിക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും അനുസരിച്ചില്ല. ബി.സി.സി.ഐ നിലപാട് കടുപ്പിച്ചതോടെ അയ്യർ രഞ്ജി സെമിയിൽ മുംബയ്‌ക്ക് വേണ്ടി കളിക്കാൻ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും കരാറിൽ നിന്ന് ഒഴിവാക്കാൻ ബി.സി.സി.ഐ മടിച്ചില്ല.

എ പ്ളസ്, എ,ബി,സി എന്നിങ്ങനെ നാലു ഗ്രേഡുകളിലായാണ് കളിക്കാർക്ക് ബി.സി.സി.ഐ കരാർ നൽകിയിരിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നീ നാലുപേർക്കാണ് ഏറ്റവും ഗ്രേഡായ എ പ്ളസ് അനുവദിച്ചിരിക്കുന്നത്. ആറു പേർക്ക് എ ഗ്രേഡ് നൽകിയിട്ടുണ്ട്. അഞ്ചുപേർക്ക് ബി ഗ്രേഡ്. മലയാളി താരം സഞ്ജു സാംസൺ അടക്കം 15 പേർക്ക് സി ഗ്രേഡാണുള്ളത്. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള ഋഷഭ് പന്തിന് ബി ഗ്രേഡ് അനുവദിച്ചിട്ടുണ്ട്. യുവതാരം യശസ്വി ജയ്സ്വാളും ബി ഗ്രേഡിലുണ്ട്. ആകാശ്ദീപ്, വിജയ്കുമാർ വൈശാഖ്, ഉമ്രാൻ മാലിക്ക്, യാഷ് ദയാൽ, വിദ്വാത് കവേരപ്പ എന്നിവർ ഫാസ്റ്റ് ബൗളിംഗ് കരാർ നൽകാനും നിർദേശമുണ്ട്. ഈ വർഷം സെപ്തംബർ 30 വരെയാണ് കരാറിന്റെ കാലാവധി.

കരാറും കളിക്കാരും

ഗ്രേഡ് എ പ്ലസ്– രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ

ഗ്രേഡ് എ– രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ

ഗ്രേഡ് ബി– സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, യശസ്വി ജയ്സ്വാൾ

ഗ്രേഡ് സി– റിങ്കു സിംഗ്, തിലക് വർമ്മ, ഋതുരാജ് ഗെയ്ക്‌വാദ്, ശാർദൂൽ താക്കൂർ, ശിവം ദുബെ, രവി ബിഷ്ണോയി, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെ.എസ്. ഭരത്, പ്രസിദ്ധ് ക‍ൃഷ്ണ, ആവേശ് ഖാൻ, രജത് പട്ടീദാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ISHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.