മലപ്പുറം: മൂന്ന് ദിവസം പ്രായമുളള പിഞ്ച് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ അമ്മ അറസ്റ്റിൽ. മലപ്പുറം താനൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ഒട്ടുംപുറം സ്വദേശിനി ജുമൈലത്തിനെയാണ്(29) പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രദേശവാസികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. മൂന്ന് ദിവസം മുൻപാണ് ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയത്. ബക്കറ്റിൽ വെളളം നിറച്ച ശേഷം കുഞ്ഞിനെ മുക്കി കൊല്ലുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്നുവെന്നും മാനഹാനി ഭയന്നാണ് കൃത്യം ചെയ്തതെന്നും ജുമൈലത്ത് വ്യക്തമാക്കി. തിരൂർ തഹസീൽദാർ എസ് ഷീജ, താനൂർ ഡിവൈഎസ്പി വിവി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |