വാഷിംഗ്ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ മിഷിഗൺ സംസ്ഥാനത്ത് നടന്ന റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി പ്രൈമറികളിൽ യഥാക്രമം ഡൊണാൾഡ് ട്രംപിനും ജോ ബൈഡനും ജയം. റിപ്പബ്ലിക്കൻ പ്രൈമറിയിൽ 68.2 ശതമാനം വോട്ടോടെയാണ് ട്രംപിന്റെ ജയം. എതിരാളിയായ നിക്കി ഹേലിക്ക് 26.5 ശതമാനം ലഭിച്ചു. 81.1 ശതമാനം വോട്ടോടെയാണ് ഡെമോക്രാറ്റിക് പ്രൈമറിയിൽ ബൈഡന്റെ ജയം. ബൈഡനെതിരെ മത്സരിച്ച മിനസോട്ടയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗം ഡീൻ ഫിലിപ്സിന് വെറും 2.7 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |