കൊച്ചി: മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഹംസ പാറക്കാട്ടിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. കൊച്ചി ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണത്തിനായി മാറ്റിവച്ച ഫണ്ട് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ തുടർന്ന് അന്വേഷണ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നീക്കം. മുസ്ലീം ലീഗിന്റെ പുതിയ തീരുമാനത്തിൽ ജില്ലയിലെ പാർട്ടിക്കുളളിൽ വലിയ സംഘർഷമാണ് ഉണ്ടാകുന്നത്.
നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, എസ്ടിയു നേതാക്കൾ യോഗം ചേരുകയും അടുത്ത മാസം മൂന്നിന് ആലുവയിൽ വിപുലമായ കൺവെൻഷൻ വിളിക്കാനും തീരുമാനമായിട്ടുണ്ട്. മൂന്ന് വൈസ് പ്രസിന്റുമാരുടെയും നാല് സെക്രട്ടറിമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കൊച്ചിയിൽ നേതാക്കളുടെ യോഗം ചേർന്നത്.
ജില്ലയിലെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഹംസാ പാറക്കാട്ടിന്റെ പുറത്താക്കലിലേക്ക് നയിച്ചത്. അടുത്തിടെ ആലുവയിൽ നടന്ന യൂത്ത് ലീഗ് യോഗത്തിൽ പാർട്ടിയിലെ ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം നടന്നിരുന്നു. ഇതിനെതിരേയും നേതൃത്വത്തിന് പരാതികൾ ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |