മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ മറാവറ്റീയോ നഗരത്തിൽ മേയർ സ്ഥാനാർത്ഥികളായ രണ്ട് പേരെ മയക്കുമരുന്ന് മാഫിയ സംഘം വെടിവച്ചു കൊന്നു. നാഷണൽ ആക്ഷൻ പാർട്ടി നേതാവ് അർമാൻഡോ പെരസ്, മോറെന പാർട്ടി നേതാവ് മിഗ്വൽ ഏഞ്ചൽ സവാല എന്നിവരെയാണ് ചൊവ്വാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടിടങ്ങളിലായി ഇരുവരുടെയും കാറുകളിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകങ്ങളെ മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രെ ലോപസ് ഒബ്രഡോർ അപലപിച്ചു. ജൂൺ 2ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാഫിയ സംഘങ്ങളുടെ ആക്രമണങ്ങൾ വൻ തോതിൽ വർദ്ധിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |