SignIn
Kerala Kaumudi Online
Saturday, 27 July 2024 5.29 AM IST

114ാം വയസിലും എലിസബത്ത് സ്ട്രോംഗ് !

pic

ന്യൂയോർക്ക്: യു.എസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കാഡ് സ്വന്തമാക്കി 114 വയസുള്ള ടെക്സസ് സ്വദേശി എലിസബത്ത് ഫ്രാൻസിസ്. ആരോഗ്യകരമായ ഭക്ഷണശീലമാണ് 1909 ജൂലായ് 25ന് ലൂസിയാനയിൽ ജനിച്ച എലിസബത്തിന്റെ ദീർഘായുസിന്റെ രഹസ്യമെന്ന് കുടുംബം പറയുന്നു.

കഴിഞ്ഞ ആഴ്ച 116 വയസുള്ള എഡീ സെകാറെല്ലി മരണമടഞ്ഞതോടെയാണ് യു.എസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന പദവി എലിസബത്തിന് ലഭിച്ചത്. 94 വയസുള്ള മകൾ ഡൊറോത്തി വില്യംസിനൊപ്പമാണ് എലിസബത്തിന്റെ താമസം. കിടപ്പ് രോഗിയായ എലിസബത്തിന്റെ ഓർമ്മയ്ക്ക് ചെറിയ തകാറുണ്ടെങ്കിലും കുടുംബത്തെ നന്നായി തിരിച്ചറിയാം. കാര്യങ്ങൾ മനസിലാക്കാനും ശ്രദ്ധിക്കാനും ബുദ്ധിമുട്ടില്ല.

 ഹോംമെയ്ഡ് പച്ചക്കറി !

ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്ന എലിസബത്ത് എന്നും നടക്കാൻ പോകുന്നത് പതിവായിരുന്നെന്നും 90 വയസ് വരെ പുകവലിയോ മദ്യമോ പരീക്ഷിച്ചിട്ടില്ലെന്നും ചെറുമകൾ എതൽ ഹാരിസൺ പറയുന്നു. ഫാസ്റ്റ് ഫുഡ് ഒരിക്കലും കഴിച്ചിട്ടില്ല. പച്ചകറികൾ വളരെ ഇഷ്ടമാണ്. വീട്ടിൽ സ്വന്തമായി പച്ചക്കറിത്തോട്ടമുണ്ടായിരുന്നു.

പാചകം ഏറെ ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ എപ്പോൾ വീട്ടിൽ ചെന്നാലും എലിസബത്ത് തിരക്കിട്ട് പാചകത്തിലായിരിക്കുമെന്ന് എതൽ പറയുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കാനും എലിസബത്ത് ശ്രദ്ധിച്ചിരുന്നു. എപ്പോഴും തന്റെ അമ്മയുടെയും മുത്തശ്ശിയുടെയും വീടുകൾ സന്ദർശിച്ചിരുന്ന എലിസബത്ത് എന്ത് ചെയ്താലും കുടുംബാംഗങ്ങളെയും അതിൽ പങ്കാളികളാക്കി.

70കളിൽ ഹൂസ്റ്റണിൽ ഒരു കോഫി ഷോപ്പ് നടത്തിയിരുന്ന എലിസബത്തിന് ഡ്രൈവിംഗ് അറിയില്ല. പൊതുഗതാഗതത്തെയോ ബന്ധുക്കളോയോ ആണ് യാത്രകൾക്ക് ആശ്രയിച്ചിരുന്നത്. സിംഗിൾ മദർ എന്ന നിലയിൽ കുട്ടികളെ വളർത്തിയ എലിസബത്ത് അവർക്കായി ഒരുപാട് കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.