1995 ല്‍ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ നടന്ന ഒരു സംഭവത്തെ പ്രമേയമാക്കി സമകാലിക പ്രസ്സക്തിയുള്ള ഒരു കഥയുടെ ദൃശ്ശ്യാവിഷ്കാരമാണ് 'ദി സ്പോയില്‍സ്'. ആരോരുമില്ലാതെ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരുപാട് പേരുടെ ജീവിത കഥകള്‍ നമ്മളെല്ലാവരും കാണുന്നതാണ്. അങ്ങനെ ഒരു കഥാപാത്രമാണ് പത്മരാജന്.
അയാളുടെ ജീവിതത്തിലേക്ക് രണ്ടു മാലാഖ കുഞ്ഞുങ്ങള്‍ കടന്നു വരുന്നു. ആഫിയയും മാളവിയും ഇവരുടെ വിശപ്പിന്റെയും അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മഞ്ചിത്ത് ദിവാകര്‍ കഥ എഴുതി സംവിധാനം ചെയ്യുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു.
മാര്‍ച്ച് 1 വെള്ളിയാഴ്ച കേരളത്തിലെ പ്രമുഖ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുന്നു. പത്മരാജനായി എം എ റഹിം, മാളവികയായി പ്രീതി ക്രിസ്ത്യാനാ പോള്‍, അഞ്ജലി അമീര്‍ ആഫിയയും ആകുന്നു. ഒരു ട്രാന്‍സെന്‍ഡര്‍ വുമണ്‍ ആദ്യമായി മലയാളത്തില്‍ നായികയാകുന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
ഇതിനോടൊപ്പം തന്നെ സുനില്‍ ജി ചെറുകടവ് എഴുതി സിബു സുകുമാരന്‍ സംഗീതം നല്കിയ എഡിജിപി ശ്രീജിത്ത് ഐപിഎസ് സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധ നേടി. മാര്‍ബെന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എം എ റഹിം നിര്‍മ്മിക്കുന്ന ചിത്രം ആര്യ ആദി ഇന്റര്‍നാഷണല്‍ മൂവീസ് തിയറ്ററുകളില്‍ എത്തിക്കുന്നു.
സതീഷ് കതിര്‍വേല്‍ ഛായാഗ്രഹണവും ബിജിലേഷ് കെ വി എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോള് വിനോദ് കടക്കല്‍. കോ റൈറ്റര്‍ അനന്തു ശിവന്. ഒരുപാട് പുതുമുഖങ്ങള്‍ ചിത്രത്തിലെ അഭിനയിച്ചിരിക്കുന്നു. തിരുവനന്തപുത്ത് ആയിരുന്നു ചിത്രം മുഴുവനും ചിത്രീകരിച്ചത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |