തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്മെന്റ്) (കാറ്റഗറി നമ്പർ 142/2020) തസ്തികയിലേക്ക് 5, 6, 7 തീയതികളിൽ രാവിലെ 8 നും ഉച്ചയ്ക്ക് 10 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) - തസ്തികമാറ്റം മഖേന (കാറ്റഗറി നമ്പർ 534/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 6 ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 137/2021) തസ്തികയിലേക്ക് 20, 21, 22 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഭിന്നശേഷി സംവരണം ബാധകമാക്കി
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന നാല് ശതമാനം സംവരണത്തിൽ സഹകരണ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തിയതായി
മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്താത്തത് കേരള പബ്ലിക് സർവീസ് കമ്മിഷൻ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.2016ലാണ് ഭിന്നശേഷി സംവരണം മൂന്ന് ശതമാനത്തിൽ നിന്ന് നാലാക്കി ഉയർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |