കുമളി: ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ എം.കെ സ്റ്റാലിന്റെ പിറന്നാൾ. ഡി.എം.കെ നേതാവിന്റെ ജന്മദിനം ആഘോഷപൂർവ്വം കൊണ്ടാടാനുള്ള തിരക്കിലാണ് തമിഴ്നാട്. ഇന്ന് തമിഴ്നാട്ടിൽ ജനിക്കുന്ന കുരുന്നുകൾക്ക് സമ്മാനമായി എത്തുക ഒരു ഗ്രാം സ്വർണ്ണമാണ്.
എത്ര കുട്ടികൾക്കാണ് ഈ ഭാഗ്യം ലഭിക്കുമെന്ന് കാത്തിരിക്കുകയാണ് തമിഴ്നാട്.കേൾക്കുന്നവർക്ക് നിസാരമെങ്കിലും പാർട്ടി പ്രവർത്തകർക്ക് പിടിപ്പത് പണിയാണ്. ആശുപത്രികളിൽ പ്രസവത്തിനായി എത്തിയ സ്ത്രീകളുടേയുംവീടുകളിൽ കഴിയുന്നവരുടേയും കണക്കെടുപ്പിലാണ് പാർട്ടി പ്രവർത്തകർ. ആശുപത്രികളിലും വീടുകളിലും നഴ്സുമാർക്കുംഡോക്ടർമാർക്കും തിരക്കോട് തിരക്ക്. വയറ്റാട്ടികൾകൾക്ക് തിരക്കും ഡിമാൻഡും.
1953 മാർച്ച് ഒന്നിന് 1 തഞ്ചാവൂർ തിരുക്കുവിളൈഗ്രാമത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ജനനം. 1.5 ലക്ഷം ആളുകൾക്ക് മാസം ആയിരം രൂപ,സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സിറ്റി ബസുകളിൽ സൗജന്യ യാത്ര, സ്കൂൾ കുട്ടികൾക്ക് രാവിലെയും ഉച്ചക്കും ഭക്ഷണം, 2.73 ലക്ഷം പ്ളസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാസം ആയിരം, ചികിത്സ വീടുകളിലേക്ക്. നാൻമുതൽവൻ പദ്ധതി പ്രകാരം സിവിൽ സർവീസ് പഠിതാക്കൾക്ക് ധനസഹായം, 76 പുതിയ ചന്തകൾ തുടങ്ങി ഒട്ടനവധി ജനക്ഷേമ പദ്ധതികളാണ് പിറന്നാളിന്റെ ഭാഗമായി ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |