പ്രേമലു 70 കോടി ക്ളബിൽ. ആഗോളതലത്തിൽ 50 കോടി നേടി മഞ്ഞുമ്മൽ ബോയ്സ്.എഴു ദിവസം കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്ഡ് 50 കോടി ക്ളബിൽ ഇടം നേടിയത് . ഇതോടെ അതിവേഗം 50 കോടി ക്ളബിൽ ഇടം നേടിയ അഞ്ച് മലയാള സിനിമയുടെ പട്ടികയിൽ മഞ്ഞുമ്മൽ ബോയ്സ് സ്ഥാനം പിടിക്കുകയും ചെയ്തു.50 കോടി ക്ളബിൽ എത്തി നിൽക്കുമ്പോൾ മഞ്ഞുമ്മൽ ടീം ഉലക നായകനെ കണ്ട് സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. ജാൻ .എ. മൻ എന്ന സൂപ്പർ ഹിറ്റുചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സൂപ്പർ യാത്രയിലാണ് പ്രേമലു.ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ളിനും മമിത ബൈജുവാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് അവകാശം സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ സ്വന്തമാക്കി. നൂറുകോടി ക്ളബിൽ പ്രേമലു എത്തുമെന്ന് ഉറപ്പാണ്. മമ്മൂട്ടി ചിത്രം ഭ്രമയുഗം നൂറുകോടി ക്ളബിൽ ഇടം പിടിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൊടുമൺ പോറ്റി എന്ന കഥാപാത്രമായി മമ്മൂട്ടി ശക്തമായ പകർന്നാട്ടം നടത്തുന്ന ചിത്രം ഹൊറർ ഗണത്തിലാണ്. മലയാള സിനിമയ്ക്ക് ഫെബ്രുവരി സൂപ്പർ മാസമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് രോമാഞ്ചം എന്ന ബ്ളോക് ബസ്റ്റർ പിറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |