SignIn
Kerala Kaumudi Online
Saturday, 27 July 2024 8.42 AM IST

അനന്ത് അംബാനി - രാധിക മർച്ചന്റ് വിവാഹപൂർവ ആഘോഷം,1000 കോടി

anant

ന്യൂഡൽഹി : മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും വ്യാപാരി വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷെ ഗുജറാത്തിലെ ജാംനഗറിൽ ആരംഭിച്ചു. ഇന്നലെ തുടങ്ങിയ ആഘോഷം നാളെ വരെയാണ്. അത്യാഢംബര ആഘോഷത്തിന്1000 കോടിയിലേറെ രൂപയാണ് ചെലവെന്ന് റിപ്പോർട്ടുണ്ട്. വിവാഹം ജൂലായിലാണ്.

മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനി കുടുംബസമേതമെത്തി.

ജാംനഗറിൽ നാട്ടുകാരായ 51,000 പേർക്ക് ബുധനാഴ്ച്ച അത്താഴമൊരുക്കിയിരുന്നു. 2500ൽപ്പരം വിഭവങ്ങൾ നൂറിലേറെ ഷെഫുകൾ ചേർന്നാണ് തയ്യാറാക്കുന്നത്. മൂന്നുദിവസവും പ്രത്യേക തീമുകളിൽ അതിഥികൾക്ക് ഡ്രസ് കോഡുകളുണ്ടാകും.

 അനന്ത് ഇളയമകൻ

മുകേഷ് അംബാനി - നീത അംബാനി ദമ്പതിമാരുടെ മൂന്നു മക്കളിൽ ഇളയ മകനാണ് അനന്ത് അംബാനി. 29 വയസ്. റിലയൻസ് എനർജിയുടെ ഭാഗം. റിലയൻസ് ഫൗണ്ടേഷൻ ബോർഡ് അംഗം. ആസ്‌ത്‌മ രോഗത്തിന് സ്റ്റീറോയിഡ് മരുന്നുകൾ കഴിച്ച് അമിത വണ്ണം വച്ച അനന്ത് 18 മാസം കൊണ്ട് 108 കിലോ കുറച്ചത് വാർത്തയായിരുന്നു.

എൻകോർ ഹെൽത്ത് കെയർ ഉടമകളായ വിരേൻ മർച്ചന്റ് - ഷൈല മർച്ചന്റ് ദമ്പതികളുടെ മകളാണ് രാധിക മർച്ചന്റ് (29). എൻകോർ ഹെൽത്ത് കെയറിൽ പ്രവർത്തിക്കുന്നു. ഭരതനാട്യം നർത്തകിയാണ്.

അനന്തിനേക്കാൾ നാല് മാസം പ്രായക്കൂടുതലുണ്ട് രാധികയ്ക്ക്. 1995 ഏപ്രിൽ 10 നാണ് അനന്തിന്റെ ജനനം. 1994 ഡിസംബർ 18 ആണ് രാധികയുടെ ജന്മദിനം.

 പ്രമുഖരുടെ നീണ്ടനിര


മാർക് സൂക്കർബർഗ്, ബിൽ ഗേറ്റ്സ്,​ ഗൗതം അദാനി, കുമാർ മംഗളം ബിർള, ആനന്ദ് മഹേന്ദ്ര, ഡിസ്‌നി സി.ഇ.ഒ ബോബ് ഐഗർ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ,​ ഷാരൂഖ് ഖാൻ,​ അക്ഷയ് കുമാർ, സൽമാൻ ഖാൻ,​ ക്രിക്കറ്ര് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ എന്നിവർ എത്തുന്നുണ്ട്. കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, ഒാസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റുഡ്ഡ്,​ ഇവാങ്ക ട്രംപ് തുടങ്ങിയവരും അതിഥികളാണ്. പോപ് ഗായിക റിഹാന്നയുടെ സംഗീത വിരുന്നും,​ യു.എസ് മാന്ത്രികൻ ഡേവിഡ് ബ്ലെയ്ൻ അവതരിപ്പിക്കുന്ന മാജിക് ഷോയും ആകർഷണമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AMBANI SON WEDDING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.