കൊച്ചി: ന്യൂഡൽഹിയിലെ ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ലാതെ അപേക്ഷിക്കാം.
10ാം ക്ലാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന നാല് കോഴ്സുകളുണ്ട്. സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വർഷം, യോഗ്യത10), ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വർഷം, യോഗ്യത പ്ലസ്ടു), പോസ്റ്റ് ഗ്രാജവേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വർഷം, യോഗ്യത ഏതെങ്കിലും ഡിഗ്രി), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വർഷം, യോഗ്യത ടി.ടി.സി. / പി.പി.ടി.ടി.സി.) എന്നിവയാണ് കോഴ്സുകൾ.
ഇന്ദ്രിയ വികാസങ്ങൾക്കും ബുദ്ധി വികാസത്തിനും പ്രാധാന്യം നൽകുന്ന ആധുനികവും, ശാസ്ത്രീയവുമായ ശിശുവിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി. നാട്ടിലും വിദേശത്തും ഏറെ തൊഴിൽ സാദ്ധ്യതകളുണ്ട്.
അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യമുണ്ട്. വീട്ടിലിരുന്നുകൊണ്ട് സൂം വഴി ക്ലാസ്സിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ: 09846808283.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |