ഭുവനേശ്വർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടിയായി ഒഡീഷ പി.സി.സി ഉപാദ്ധ്യക്ഷൻ രജത് ചൗധരി രാജിവച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വച്ചു. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തി പ്രകടിപ്പിച്ചാണ് രാജിയെന്നാണ് പുറത്തുവരുന്ന വിവരം. പി.സി.സി അദ്ധ്യക്ഷൻ ശരത് പട്നായകന് രാജിക്കത്ത് നൽകി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും കത്ത് അയച്ചു. ഹിമാചൽ പ്രദേശിൽ പാർട്ടി വിമത ഭീഷണി നേരിടുന്നതിനിടെയാണ് ഒഡീഷയിലെ പ്രധാന നേതാവിന്റെ രാജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |